കൊല്ലം: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ ഇന്ന് വൈകിട്ട് 4 മുതൽ 4.30വരെ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ വാർഡിലും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് ഒരു കേന്ദ്രത്തിൽ 4 പേർ വീതം 25 ഗ്രൂപ്പുകളായാണ് പരിപാടി നടത്തുന്നത്. കെ. പ്രകാശ് ബാബു, കെ.ആർ. ചന്ദ്രമോഹനൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ പി. രാജേന്ദ്രൻ, കെ. വരദരാജൻ, ആർ. രാമചന്ദ്രൻ, കെ. സോമപ്രസാദ്, ജെ. മേഴ്‌സിക്കുട്ടിഅമ്മ, കെ. രാജു, ഡോ. ആർ. ലതാദേവി, സൂസൻ കോടി, പി.എസ്. സുപാൽ എം.എൽ.എ, ജി. ലാലു, ജി. എസ്. ജയലാൽ എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, അഡ്വ. കെ.എൻ. മോഹൻലാൽ, വേങ്ങയിൽ ഷംസ്, ആർ.കെ. ശശിധരൻ പിള്ള. സാബു ചക്കുവള്ളി, എ. ഷാജു, എ.എം. ഷെറീഫ്, തൊടിയിൽ മുക്കാച്ചാൻ, എച്ച്. രാജു, വഴുതാനത്ത് ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ അഭ്യർത്ഥിച്ചു.