covid-test

കൊല്ലം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വാർഡുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ വ്യാപകമാക്കി. ഇതിനായി മൊബൈൽ പരിശോധന യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും. പത്തനാപുരം ഗ്രാമപഞ്ചായത്തിൽ ടി.പി.ആർ ഉയർന്ന സാഹചര്യത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് ആഴ്ചയിൽ രണ്ട് ദിവസം മൊബൈൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തി.

വാർഡ് തലങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കോളനികളും കേന്ദ്രീകരിച്ചുള്ള പരിശോധന വ്യാപകമാക്കി. കോളനികൾ കേന്ദ്രീകരിച്ച് ആർ.ആർ.ടികളുടെയും ജാഗ്രതാ സമിതികളുടെയും പ്രവർത്തനങ്ങളും കാര്യക്ഷമമാക്കിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.