prachakam-
സ്കൂൾ പാചക തൊഴിലാളികൾക്കായി കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ നിർവഹിക്കുന്നു

കൊല്ലം: കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടമായ സ്കൂൾ പാചക തൊഴിലാളികൾക്ക് കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെ എഴുപത്തിയാറ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കിറ്റ് വിതരണത്തിലൂടെ 1200ലധികം തൊഴിലാളികൾക്കാണ് അസോസിയേഷൻ സഹായമെത്തിച്ചത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടറ കെ.ജി.വി യു.പി.എസിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ നിർവഹിച്ചു. ചടങ്ങിൽ കെ.എസ്.ടി.എ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ 'വീട്ടിൽ ഒരു വിദ്യാലയം' പദ്ധതി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിജു മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി എം.കെ. നിർമ്മല, കരിങ്ങന്നൂർ മുരളി, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ജെ. ശശികല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ സ്വാഗതവും കുണ്ടറ ഉപജില്ലാ സെക്രട്ടറി ഡി. ജെയിംസ് നന്ദിയും പറഞ്ഞു.