bjp

കൊല്ലം: വനംകൊള്ളയിൽ അന്വേഷണം നടത്തി ഉത്തരവാദികളായവരെ ശിഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയിലെ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 10ന് പദയാത്ര സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പദയാത്രകളിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അറിയിച്ചു.