പരവൂർ: ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച കൊവിഡാനന്തര ചികിത്സാകേന്ദ്രം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ എ. സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. സാദരം പദ്ധതിയുടെ പുസ്തകപ്രകാശനം നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ നിർവഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഗീത മാങ്ങാക്കുന്ന്, എസ്. ഗീത, എസ്. ശ്രീലാൽ, മെഡിക്കൽ ഓഫീസർ ഡോ. ഹീര രത്നം, ഡോ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് നെഗറ്റീവായ ശേഷം അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് ചികിത്സ ലഭ്യമാക്കാൻ പത്ത് കിടക്കകളോടുകൂടിയ ചികിത്സാ കേന്ദ്രമാണ് ഇവിടെ സജ്ജമാക്കിയത്.