ചാത്തന്നൂർ : സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനുമെതിരെ "വിവാഹമാണ്, വില്പനയല്ല" എന്ന മുദ്രാവാക്യ മുയർത്തി എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബി. സുദർശനൻ, നോബൽ ബാബു, ജെസി റോയ്, ഷാജി ദാസ്, സുരേഷ് ജേക്കബ്, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സുനിൽ പൂയപ്പള്ളി, സുജിത്, രതീഷ് രാജ്, അജേഷ് അനന്ദു, അജിൻ എന്നിവർ നേതൃത്വം നൽകി.