കൊല്ലം: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. ഓടനാവട്ടം ചെറുകരക്കോണം കുന്നുംപുറത്ത് വീട്ടിൽ ശ്രീജിത്തിനെയാണ്(27) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുകരക്കോണം സ്വദേശിനിയായ പെൺകുട്ടിയെയാണ് കടന്നുപിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. പെൺകുട്ടി നിലവിളിച്ചതോടെ വീട്ടുകാരും അയൽക്കാരുമെത്തിയപ്പോൾ ശ്രീജിത്ത് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.