കൊല്ലം : ഐ.എം.എ ജില്ലാ സെക്രട്ടറിയും എൻ.എസ് ഹോസ്പിറ്റൽ ഇ.എൻ.ടി സർജനുമായ ഡോ. അനീഷ് കൃഷ്ണന്റെ സംഭാവനയായി വയോധികയ്ക്ക് ശ്രവണസഹായി കൈമാറി. കിഴക്കേ പടനിലം സെയ്ദലി മൻസിലിൽ നൂർജഹാനാണ് (70) ശ്രവണ സഹായി ലഭിച്ചത്. സി.പി.എം കിഴക്കേ പടനിലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ശെൽവി, ഡോ. അനീഷ് കൃഷ്ണൻ എന്നിവർ ചേർന്ന് ശ്രവണ സഹായി കൈമാറി. ബ്രാഞ്ച് സെക്രട്ടറിമാരായ പടനിലം സി. ഉണ്ണി, ഉമയനല്ലൂർ ബി. ദീപു, പി. ദാവിഭാസ്, സത്യൻ, ഷൈജു, രഘുനാഥൻപിള്ള, സലാഹുദീൻ, എം.എസ്. വിവേക് എന്നിവർ നേതൃത്വം നൽകി.