santhosh-46
സന്തോഷ് കുമാർ

ചാത്തന്നൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ജോലിനഷ്ടമായ ടൂറിസ്റ്റ് ബസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ കുളത്തൂർക്കോണം മുള്ളുവിള വീട്ടിൽ സന്തോഷ് കുമാറിനെയാണ് (46) ഇന്നലെ രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

25 വർഷത്തിലേറെയായി വിവിധ സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ ക്ലീനറായി ജോലി ചെയ്തിരുന്നു. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടമായതോടെ പാമ്പുറത്തെ പച്ചക്കറിക്കടയിൽ സഹായിയായി ജോലിനോക്കി വരികയായിരുന്നു. ഭാര്യ. സിന്ധു. മക്കൾ: സാന്ദ്ര, സഞ്ജന.