ചവറ : വായന വാരാചരണ പരിപാടികളുടെ ഭാഗമായി കെ. പി. സി. സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നോവലിസ്റ്റും ചിത്രകാരനും കഥാപ്രസംഗ കലാകാരനുമായ ചവറ തുളസിയെ ആദരിച്ചു. നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അദ്ധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ഡി. സി. സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി. ആർ. കൃഷ്ണ കുമാർ ചവറ തുളസിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി, ശശി ഉദയഭാനു, സി. പി. ബാബു, പഞ്ചായത്ത് മെമ്പർ കെ. ബാബു, നെപ്പോളിയൻ, വി. കൃഷ്ണൻ കുട്ടി, സനൽ നങ്ങേഴം, അജേഷ് പൊന്മന തുടങ്ങിയവർ സംസാരിച്ചു.