ചാത്തന്നൂർ. പാരിപ്പള്ളി ഗവ. എൽ.പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ലഭ്യമാക്കി. പഠനത്തിന് ഫോണില്ലാതെ ഏതെങ്കിലും കുട്ടികൾ പ്രവേശനം തേടിയെത്തിയാൽ അവർക്കു നൽകാനും ഫോണുകളുണ്ട്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, രക്ഷിതാക്കൾ, അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് നൂറ് ശതമാനം ഓൺലൈൻ പഠനം എന്ന നേട്ടം സ്കൂൾ കൈവരിച്ചത്.
മൊബൈൽഫോണുകളുടെ വിതരണോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പ്രഥമാദ്ധ്യാപിക രഞ്ജിനി, എസ്.എം.സി ചെയർമാൻ പ്രദീപ് ചാനൽവ്യൂ എന്നിവർ പങ്കെടുത്തു.