njavara-
തൊടിയൂർ അരമത്ത്മഠം വാർഡിലെ ഞവരനെൽ കൃഷിക്ക് സി.ആർ.മഹേഷ് എം.എൽ.എ വിത്തിടുന്നു

തൊടിയൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തൊടിയൂർ അരമത്ത്മഠം വാർഡിൽ ഞവരനെൽ കൃഷിക്ക് സി.ആർ.മഹേഷ് എം.എൽ.എ വിത്തിട്ടു. ഡോ.ഗിരിജാദേവിയുടെ വക 50 സെൻ്റ് സ്ഥലത്താണ് ഔഷധ ഗുണമുള്ള ഞവരവിത്ത് വിതച്ചത്.

തൊടിയൂർ കൃഷിഭവൻ്റെ സഹായത്തിലും മേൽനോട്ടത്തിലുമാണ് ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷി നടത്തുന്നത്. ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ്റെ നേതൃത്വത്തിൽ നടന്ന വിത്തിടീൽ ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം കെ.ധർമ്മദാസ് ,അസി.കൃഷി ഓഫീസർ

എസ്.സുർജിത്ത്, ഷിബു എസ്.തൊടിയൂർ, ഡോ.ജി.ഗിരിജാദേവി,

ബി.മോഹനൻ, കമറുദ്ദീൻ, ശരത് എസ്.പിള്ള, ജെ.അജിത്ത് കുമാർ, ആർ.സൂര്യജിത്ത്, സി .ഡി. എസ് അംഗം മായ, രഞ്ജിനി, പൊന്നമ്മ തുടങ്ങിയവർ പങ്കെടുത്തു.