കിഴക്കേക്കല്ലട: കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ കൈപ്പറ്റുന്ന 60 വയസ് പൂർത്തിയാകാത്തവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന വില്ലേജോഫീസറുടെ സാക്ഷ്യപത്രവും ആധാർ കാർഡ് പകർപ്പും ജൂലായ് 5 ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.