നി​ല​മേൽ: എൻ.എ​സ്.എ​സ് കോ​ളേ​ജിൽ ലൈ​ബ്ര​റി റീ​ഡേ​ഴ്‌​സ് ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ വാ​യ​നാ വാ​രാ​ച​ര​ണം ന​ട​ത്തി. ക​വി പ്രൊ​ഫ. വീ​രാൻ കു​ട്ടി ആ​ഘോ​ഷ പ​രി​പാ​ടി​കൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. വി​ദ്യാർ​ത്ഥി​ക​ളും അ​ദ്ധ്യാ​പ​ക​രും ക​വി​യു​മാ​യി സംർഗ സം​വാ​ദം ന​ട​ത്തി. വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി അ​ടി​ക്കു​റു​പ്പ് മ​ത്സ​രം, കൈ​യ്യ​ക്ഷ​ര മ​ത്സ​രം, കാർ​ട്ടൂൺ ര​ച​ന, ക​വി​ത ര​ച​ന, പു​സ്​ത​കാ​സ്വാ​ദ​ന​ക്കു​റി​പ്പ്, പോ​സ്റ്റർ ര​ച​ന, ക്വി​സ് മ​ത്സ​രം എ​ന്നി​വ ഓൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. റീ​ഡേ​ഴ്‌​സ് ക്ല​ബ്​ കൺ​വീ​നർ കൂ​ടി​യാ​യ കോ​ളേ​ജ് ലൈ​ബ്രേ​റി​യൻ ഡോ. സി. രാ​ധാ​കൃ​ഷ്​ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ന്ന വാ​രാ​ച​ര​ണ​ത്തി​ന്റെ സ​മാ​പ​നം കോ​ളേ​ജ് പ്രിൻ​സി​പ്പൽ ഡോ. എ​സ്. ദേ​വി​ക ഉ​ദ്​ഘാ​ട​നം ചെ​യ്​തു. യു​വ​ക​വി ഡോ.ബി​നീ​ഷ് പു​തു​പ്പ​ണം സ്വാ​ഗ​ത​വും സ്റ്റു​ഡന്റ് കോർ​ഡി​നേ​റ്റർ ആർ .ജെ.വൈ​ഷ്​ണ​വി ന​ന്ദി​യും പറഞ്ഞു.