photo
എസ്ഐ.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖ പ്രസിഡന്റും സ്നേഹ ഭാരത് മിഷൻ ജീവകാരുണ്യ സമിതി ചെയർമാനുമായ എസ്.സുബിരാജും ഐക്കരക്കോണം ഗവ.എൽ.പി സ്കൂൾ അദ്ധ്യാപിക വത്സല കുമാരിയും ചേർന്ന് ദില്ലാനക്ക് സ്മാർട്ട് ഫോൺ കൈമാറുന്നു.

പുനലൂർ: ഐക്കരക്കോണം ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിക്ക് ഗൃഹനാഥൻ സ്മാർട്ട് ഫോൺ സംഭാവനയായി നൽകി. എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖ പ്രസിഡന്റും മുൻ നഗരസഭ കൗൺസിലറും സ്നേഹ ഭാരത് മിഷൻ ജീവകാരുണ്യ സമിതി ചെയർമാനുമായ എസ്.സുബിരാജിന്റെ അഭ്യർത്ഥനയെ തുടർന്ന് ഷാഹിർ മൻസിലിൽ ദില്ലാന എന്ന വിദ്യാർത്ഥിനിക്ക് ഐക്കരക്കോണം ന്യൂ കോട്ടേജിൽ അജി തോമസാണ് പുതിയ സ്മാർട്ട് ഫോൺ സംഭാവനയായി നൽകിയത്. ഒരു വർഷത്തേക്കുളള റീ ചാർജ്ജും ചെയ്തു കൊടുത്തു. ദില്ലാനയുടെ വീട്ടിലെത്തിയ സുബിരാജും സ്കൂൾ അദ്ധ്യാപിക വത്സലകുമാരിയും ചേർന്ന് ഫോൺ വിദ്യാർത്ഥിനിക്ക് കൈമാറി.