പോരുവഴി : കർഷകരെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പോരുവഴി കിഴക്ക് കർഷക സംഘം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പോരുവഴി അമ്പലത്തും ഭാഗം പോസ്റ്റോഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.പി.എം ശൂരനാട് ഏരിയാ കമ്മറ്റി അംഗം ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം പോരുവഴി കിഴക്ക് മേഖലാ പ്രസിഡന്റ് മോഹനൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി വി. ബേബി കുമാർ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം. മനു, ലോക്കൽ കമ്മറ്റി അംഗങ്ങളായ എസ്. ശിവൻ പിള്ള ,ലിനു കർഷകസംഘം മേഖലാ കമ്മിറ്റി അംഗം സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.