തൊടിയൂർ: കെ. എസ് .ടി .എ തഴവ ആദിത്യവിലാസം ഗവ. എ .വി. എച്ച് .എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
എച്ച് .എം. ഇൻ - ചാർജ് വി.എസ്.കവിതയും അദ്ധ്യാപിക കല്പപനയും ചേർന്ന് ഫോൺ കൈമാറി.
പി .ടി.എ പ്രസിഡൻ്റ് കെ.സതീശൻ, എസ്. എം .സി ചെയർമാൻ ജി.അജിത്ത് കുമാർ, അദ്ധ്യാപകരായ എസ്.റെജി, എൻ.കെ വിജയകുമാർ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.