ശാസ്താംകോട്ട: വയോധികനെ ശാസ്താംകോട്ട കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ശാസ്താംകോട്ട രാജഗിരി അശ്വതി നിലയത്തിൽ ശിവരാജനാണ് (68) മരിച്ചത്. ഇന്നലെ ഉച്ചയോടെ പടിഞ്ഞാറെ കല്ലട വലിയപാടം ഭാഗത്ത് ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്. ശാസ്താംകോട്ട പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുഷമ. മക്കൾ: ആനന്ദ് രാജ്, അശ്വതി രാജ്. മരുമക്കൾ: വി. സൗമ്യ, ഡോ. രഞ്ജിത്ത്.