m
യു.ഡി.എഫ് ഇട്ടിവാ മണ്ഡലം കമ്മിറ്റികോട്ടുക്കലിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ: ഇട്ടിവാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് വാക്സിനേഷനിലെ ക്രമക്കേടുകൾ അന്വേഷിക്കണം, സർക്കാരിന്റെ വനം കൊള്ള അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെയും യു.ഡി.എഫ് ഇട്ടിവാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടുക്കലിൽ ധർണ നടത്തി. ആർ. എസ്. പി നേതാവ് മഞ്ഞപ്പാറ സലിം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ എസ്. സിറാജ്ദീൻ, അബ്ദുൽ മനാഫ്, കൃഷ്ണകുമാർ, ടി.വി. സലാഹുദീൻ, അജി കെ. ജോൺ, വയല മോഹനൻ പിള്ള, സണ്ണി മണ്ണൂർ, യു. മുഹമ്മദ്‌ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.