കുന്നത്തൂർ : പടിഞ്ഞാറെ കല്ലട കണത്താർകുന്നം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് അരവിന്ദാക്ഷൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി,കല്ലട ഗിരീഷ്, വൈ.ഷാജഹാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാധവൻ പിള്ള,ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി രാജപ്പൻപിള്ള,ജോൺ പോൾസ്റ്റഫ്,ബാബു കുട്ടൻ,കരീലിൽ ബാലചന്ദ്രൻ,ദിനകർ കോട്ടക്കുഴി, സുരേഷ്ചന്ദ്രൻ,കൃഷ്ണകുമാർ, വരമ്പേൽ ശിവൻകുട്ടി,കുമാരൻ, വഹാബ്,അംബുജാക്ഷി അമ്മ എന്നിവർ പങ്കെടുത്തു.ഗിരീഷ് കുമാർ സ്വാഗതവും ലാൽ കുന്നുത്തറ നന്ദിയും പറഞ്ഞു.