പുത്തൂർ: സമഗ്രശിക്ഷാ കേരളം കുളക്കട, ചാവക്കാട് ബ്ളോക്ക് റിസോഴ്സ് സെന്ററുകളുടെ നേതൃത്വത്തിൽ ഇന്ന് ജാലകങ്ങൾക്കപ്പുറം ഓൺലൈൻ ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 11ന് നടക്കുന്ന പരിപാടിയിൽ അഭിമന്യു അനി, കെ.എം.ഗീത എന്നിവർ ക്ളാസ് നയിക്കും. ട്രെയിനർമാരായ ബി.സി.മഞ്ജുകുമാരി, ടി.എസ്.അജിത, ബി.പി.സി സി.ജി.സിന്ധു, പി.എഫ്.ടിന്റു എന്നിവർ സംസാരിക്കും.