കുളത്തൂപ്പുഴ: അരിപ്പ സമരഭൂമിയിലെ വിദ്യാർത്ഥികൾ നേരിട്ട ഓൺലൈൻ പഠന പ്രതിസന്ധിക്ക് പരിഹാരമായി. ജില്ലാ അസിസ്റ്റൻ്റ് കളക്ടർ ഡോ.അരുൺ എസ്. നായർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. സമരഭൂമിയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി
ഭൂസമരസമിതി വകുപ്പ് തല മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.
ഇതേ തുടർന്നാണ് സർക്കാർ നിർദേശ പ്രകാരമാണ് യോഗം വിളിച്ചു ചേർത്തത്.
നിലവിൽ സമരഭൂമിയിൽ ഒരു പഠനകേന്ദ്രം ഉണ്ടെന്നും ഈ പഠനകേന്ദ്രത്തിന് എല്ലാവിധ സഹായവും ഉറപ്പു വരുത്തുമെന്നും ഇതു കൂടാതെ സമരഭൂമിയിലെ വിദ്യാർത്ഥികൾക്കായി
കുളത്തൂപ്പുഴ അരിപ്പയിലെ അങ്കണവാടിയിൽ എല്ലാവിധ സൗകര്യത്തോടെയും പഠന കേന്ദ്രം ആരംഭിക്കാമെന്നും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. അനിൽകുമാർ
പറഞ്ഞു. പുനലൂർ തഹസീൽദാർ അജിത് ജോയി, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
നദീറ സെയിഫുദീൻ, കുളത്തൂപ്പുഴ പഞ്ചായത്ത് സെക്രട്ടറി കെ .എസ്. രമേശ്, കെ .എസ് .ഇ. ബി
എ. ഇ .വൈശാഖ്, അരിപ്പ ഭൂസമരസമിതി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.