ചാത്തന്നൂർ: ജില്ലാപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്യുന്നതിനായി നൽകുന്ന ആയുർവേദ മരുന്നുകൾ ജില്ലാ പഞ്ചായത്തംഗം ശ്രീജാഹരീഷ് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശ്രീല എന്നിവർ മരുന്നുകൾ ഏറ്റുവാങ്ങി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽ ചന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ്കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയ്, ലീലാമ്മ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയൻ തുടങ്ങിയവർ പങ്കെടുത്തു.