കൊല്ലം: വടക്കേവിള ശ്രീനാരായണാ പബ്ലിക് സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ നിന്ന് കഴിഞ്ഞ വർഷം വിജയിച്ച 34 വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇ മെരിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. അഖിലേന്ത്യാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്കാണ് സി.ബി.എസ്.ഇ മെരിറ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.