മാറ്റ്സാപ്പ് കമ്പനിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വ്യാപാരസ്ഥാപനങ്ങളിൽ അണുനശീകരണം നടത്തുന്നതിന്റെ ഉദ്ഘാടനംഎം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു
കൊല്ലം: മാസ്റ്റാപ്പ് കമ്പനിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വ്യാപാരസ്ഥാപനങ്ങളിൽ അണുനശീകരണം നടത്തി. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാര വ്യവസായ ഏകോപന സമിതി കൊല്ലം മേഖലാ പ്രസിഡന്റ് രാമഭദ്രൻ, റീറ്റൈൽ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പിഞ്ഞാണയ്ക്കട നജീബ്, ക്യു.ഡി.ആർ.എം.എ ജനറൽ സെക്രട്ടറിയും ഡി.എ.ടി.എ ഡിസ്ട്രിക്ട് പ്രസിഡന്റുമായ ജോൺസൺ ജോസഫ്, മാസ്റ്റാപ്പ് സാരഥികളായ സുജിൻ, ശരത്, ഷഹീദ്, അരവിന്ദ്, റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ മുഹമ്മദ് അസിം തുടങ്ങിയവർ പങ്കെടുത്തു.