രാമൻകുളങ്ങര: മമതനഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അപരാജിത സന്ധ്യ സമാപിച്ചു. അപരാജിത ധൂമചൂർണം ഒരേ സമയം നഗറിലെ 180 വീടുകളിലും പുകച്ച് അന്തരീക്ഷത്തെ അണുവിമുക്തമാക്കി. നഗറിലെ വീടുകളെ 9 സെക്ടറുകളാക്കി തിരിച്ച് നടത്തിയ പരിപാടിയിൽ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, എം. ബൈജു, എം. അൻവറുദ്ദീൻ, ജി. അരുൺകുമാർ, പി. നെപ്പോളിയൻ, ഡി. സോമശേഖരൻ പിള്ള, കെ. ശിവപ്രസാദ്, ശ്രീകുമാർ വാഴാങ്ങൽ, ജി. രാജേന്ദ്രപ്രസാദ്, ടി.സി. ജോർജ്, ആർ. പ്രസന്നകുമാർ, എസ്. രാംകുമാർ, വി. ഹരിഹരമണി, ആർ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.