കൊല്ലം : വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ആറിന്റെ ഗവർണറായി അജയ് ശിവരാജൻ ചുമതലയേറ്റു. ഏരിയാ പ്രസിഡന്റ് ഇലക്ട് ഒറേലിയൻ ഫിഗുറെഡോ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.ജി. നജീബ് മണ്ണേൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി. ഇലക്ട് ജോൺസൺ കെ. സക്കറിയ പ്രതിജ്ഞാവാചകം ചൊല്ലി. ഐ.സി.എം ഇലക്ട് വി.എ.എ ശുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഭാഗമായി എൽ.ആർ.ഡി ഇലക്ട് ഡാനിയൽ തോമസ് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള സാമ്പത്തിക സഹായം കൈമാറി. ഡിസ്ട്രിക്ട് സെക്രട്ടറി കെ. വെങ്കിടേഷ് നന്ദി പറഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ എസ്. ചന്ദ്രമോഹൻ, നേതാജി ബി. രാജേന്ദ്രൻ, ഇക്ബാൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. മറ്റു ഭാരവാഹികൾ: എ. അമ്പ്ദുള്ള (ട്രഷറർ), അഡ്വ. ഡി. സുനിൽ (ബുള്ളറ്റിൻ എഡിറ്റർ), ആസ്റ്റിൻ ഡഗ്ലസ്, നരേഷ് നാരായൺ (വൈസ് ഗൈ).