എഴുകോൺ: സാമൂഹ്യവിരുദ്ധർ തെരുവ് നായയെ തല്ലി കൊന്ന് വീട്ടിലെ കിണറ്റിൽ ഇട്ടതായി പരാതി. പുത്തൂർ കിഴക്കേ മാറാനാട് ദീപക് സദനത്തിൽ സി. ചന്ദ്രശേഖരന്റെ വീട്ടിലെ കിണറ്റിലാണ് നായയുടെ ശവം കണ്ടെത്തിയത്. ഇന്നലെ രാവിലെ പൈപ്പിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് ഒരാഴ്ചയോളം പഴക്കമുള്ള നായയുടെ ശവം കണ്ടത്. അലുമിനിയം ഷീറ്റ് കൊണ്ട് മറച്ച് വല കൊണ്ട് മൂടിയ കിണറ്റിൽ നായയെ മനപ്പൂർവം കൊണ്ടിട്ടതാണെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. വീട്ടിലെ രണ്ട് വളർത്ത് നായകൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടുകളിൽ ചത്ത് കിടന്നിരുന്നു. നായയെ കൊന്ന് കിണറ്റിൽ ഇട്ടതിൽ ചന്ദ്രശേഖരൻ എഴുകോൺ പൊലീസിന് പരാതി നൽകി.