എഴുകോൺ: സ്ത്രീധനത്തിനും ആഢംബര വിവാഹത്തിനുമെതിരെ എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ എഴുകോണിൽ ജനജാഗ്രതാ സദസ് നടന്നു. വിവാഹമാണ് വില്പനയല്ല എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് ജനജാഗ്രതാ സദസ് നടത്തിയത്. സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ജയൻ പെരുംകുളം അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.രഞ്ജിത്ത്, സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.ശിവപ്രസാദ്, ബ്ലോക്ക് മെമ്പർ മിനി അനിൽ , സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടേറിയറ്റംഗം ചക്കുവരയ്ക്കൽ ചന്ദ്രൻ, സി.പി.ഐ എഴുകോൺ ലൊക്കൽ കമ്മിറ്റി സെക്രട്ടറി വി.അനിൽകുമാർ, മണ്ഡലം കമ്മിറ്റി അംഗം ആർ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.