ചാത്തന്നൂർ: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായ നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ നേതൃത്വത്തിൽ സ്ത്രീ പുരുഷ കൂട്ടായ്മ രൂപീകരിച്ചു. പരാതി ലഭിച്ചാലും ഇല്ലെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും നീതിനിഷേധങ്ങളും നിയമാനുസൃതം ചോദ്യംചെയ്ത് നടപടിയെടുപ്പിക്കുകയാണ് ലക്ഷ്യം.
പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം സിനി അജയൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ, കൺവീനർ എച്ച്. സതീഷ് ചന്ദ്രബാബു, കെ. ഉണ്ണിക്കൃഷ്ണപിള്ള, ആർ.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ബിന്ദു സുനിൽ (ചെയർപേഴ്സൺ), വിനിത ദിപു, ജി. സുജിത (വൈസ് ചെയർപേഴ്സൺ), കെ.സി. ബിജു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.