police

കൊല്ലം: കൊട്ടിയത്ത് നിന്ന് കാണാതായി പാലക്കാട് വച്ച് കൊല്ലപ്പെട്ട ബ്യൂട്ടിഷ്യൻ അദ്ധ്യാപികയുടെ കേസിലെ അന്വേഷണസംഘം കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ 2020ലെ ബാഡ്ജ് ഒഫ് ഓണർ ബഹുമതിക്കർഹരായി. ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ, സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബി. ഗോപകുമാർ, സബ് ഇൻസ്‌പെക്ടർമാരായ വി. അനിൽകുമാർ, എ. നിസാം, സി. അമൽ, താഹക്കോയ, എ.എസ്.ഐ എ. നിയാസ്, സി.പി.ഒ സാജൻ ജോസ് എന്നിവർക്കാണ് ബഹുമതി.

ബ്യൂട്ടീഷ്യൻ അദ്ധ്യാപികയായ സുചിത്രാപിള്ളയുടെ കൊലപാതക കേസ് യാതൊരു തെളിവുകളും ലഭിക്കാതെ വഴിമുട്ടിയതിനെ തുടർന്നാണ് അന്വേഷണസംഘം രൂപീകരിച്ചത്. ലോക്ക് ഡൗൺ കാലത്ത് കാണാതായ സുചിത്രയെ സുഹൃത്ത് പാലക്കാടുള്ള ഇയാളുടെ വീട്ടിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ ചതുപ്പിൽ മറവ് ചെയ്യുകയായിരുന്നു. സൈബർസെല്ലിന്റെയും മറ്റും സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.