കൊല്ലം : എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപ്പത്രമായ യോഗനാദത്തിന്റെ പ്രചാരണത്തിനായി എല്ലാ ശാഖകളും മുന്നിട്ടിറങ്ങണമെന്ന് യൂണിയൻ പ്രസിഡന്റ്‌ ഡോ. ജി. ജയദേവൻ, വൈസ് പ്രസിഡന്റ് ഭാസി, സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു. കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ നമ്മുടെ യോഗനാദം പദ്ധതിയുടെ ഭാഗമായി ആയിരം പേരെ വരിക്കാരാക്കുവാൻ തീരുമാനിച്ചു. പൊതുസമൂഹത്തിന് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പകർന്നു നൽകുന്ന യോഗനാദത്തിൽ കഥ, കവിത, നോവൽ, സാഹിത്യനിരൂപണം, ടെക്നോളജി, ആരോഗ്യം, പാചകം, സിനിമ തുടങ്ങിയ പംക്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ കൗൺസിലർമാരായ ഷൈബു, എസ്. അനിൽകുമാർ, ലിബുമോൻ, പ്രിൻസ് സത്യൻ, പുഷ്പ പ്രതാപ്, ഹനീഷ് കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്ണവ്, തുളസീധരൻ, സജീവ് എന്നിവർ പങ്കെടുത്തു.