covid
covid

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ കൊവിഡ് വ്യാപനത്തിൽ കാര്യമായ ശമനമില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രോഗ വ്യാപനവും വർദ്ധിച്ചു. കുന്നത്തൂർ താലൂക്കിലെ 7 പഞ്ചായത്തുകളിലുമായി 804 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 249 രോഗികളുള്ള മൈനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇളവുകൾ വന്നതോടെ പൊതു പരിപാടികൾ സജീവമായതും രോഗ വ്യാപനത്തിടയാക്കുന്നുണ്ട്.

വലിയ ആൾക്കൂട്ടം

മരണം, വിവാഹം ഉൾപ്പെടയുള്ള പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി നിജപ്പെടുത്തിയെങ്കിലും മിക്ക സ്ഥലങ്ങളിലും പാലിക്കപ്പെടുന്നില്ല. കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ ഉള്ള സ്ഥലങ്ങളിൽ പോലും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന സമരങ്ങളിൽ വലിയ ആൾക്കൂട്ടമാണ്. സെക്ടർ മജിസ്ട്രേറ്റുമാരും പൊലീസും ആരോഗ്യ വകുപ്പും ശക്തമായ പരിശോധനകൾ തുടരുന്നുണ്ടെങ്കിലും പരിശോധനകൾ വ്യാപാര സ്ഥാപനങ്ങളിൽ മാത്രമാണെന്നും ആക്ഷേപമുണ്ട്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ പുതിയ മൂന്ന് വാക്സിൻ വിതരണ കേന്ദ്രങ്ങൾ കൂടി അനുവദിച്ചിട്ടുണ്ട്.നിലവിലെ കേന്ദ്രങ്ങളിലെ തിരക്കിനെ തുടർന്നാണ് പുതിയ കേന്ദ്രങ്ങൾ അനുവദിച്ചത്.ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് വടക്ക് പഞ്ചായത്തുകളിലാണ് പുതിയ

വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുന്നത്.

കുന്നത്തൂർ താലൂക്കിൽ 804 രോഗികൾ


പഞ്ചായത്ത് തലത്തിൽ

ശാസ്താംകോട്ട : 128

മൈനാഗപ്പള്ളി - 249

പോരുവഴി - 69

പടിഞ്ഞാറെ കല്ലട - 122

ശൂരനാട് സൗത്ത് - 102

ശൂരനാട് വടക്ക്‌ - 49

കുന്നത്തൂർ - 85