കൊല്ലം : സംസ്ഥാനത്തെ കീഴ്ക്കോടതികൾ മിക്കതും തുറന്ന ഹാളിൽ കേസുകൾ വിളിക്കാൻ തുടങ്ങിയിട്ടും ജില്ലാ കൺസ്യൂമർ കമ്മിഷനുകളിൽ ഇനിയും കേസുകൾ വിളിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വൽ കളക്ടറേറ്റ് ചുറ്റി പ്രകടനവും ധർണയും നടത്തി. അഡ്വ. എം.പി സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈക്ക് പി. ജോർജ്, തഴുത്തല ദാസ്, ആർ. സുമിത്ര, മയ്യനാട് സുനിൽ, വി.എൻ. രാജൻ എന്നിവർ സംസാരിച്ചു. രാജാസലിം, മണിയമ്മഅമ്മ, രാജു ഹെൻറി, ഫൈസൽ, പെരുംപുഴ സുരേഷ്, പ്രാക്കുളം സുജിത്, രാജാറാം എന്നിവർ നേതൃത്വം നൽകി.