കരുനാഗപ്പള്ളി: നഗരസഭ 34-ാം ഡിവിഷനിൽ സ്ഥാപിക്കാൻ പോകുന്ന സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ ജനസാന്ദ്രതയേറിയ ഈ മേഖലയിൽ കാൻസർ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്കയുളവാക്കുമ്പോൾ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സ്വകാര്യ കമ്പനി ടവർ നിർമ്മാണവുമായി മുന്നോട്ട് പോകുന്നതാണ് ജനങ്ങളെ രോക്ഷാകുലരാക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകാതിരിക്കുന്നതിനുമായി മൊബൈൽ ടവർ നിർമാണം ബന്ധപ്പെട്ട അധികാരികൾ ഉടൻ നിറുത്തിവയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ ചെയർപേഴ്സനും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എസ്.ഇന്ദുലേഖയും ജനറൽ കൺവീനർ അബ്ദുൽ സലീമും ആവശ്യപ്പെട്ടു.