കൊട്ടാരക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു പ്രവർത്തകർ കൊട്ടാരക്കര ഡയറ്റിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ കൊച്ചഴികം അദ്ധ്യക്ഷത വഹിച്ചു. കിഷോർ, അനന്തു, നിബു, നിധിൻ, ആശിഷ്, ഗണേശ്, ഷാജി, രഞ്ജു, ഷിബിൻ എന്നിവർ നേതൃത്വം നൽകി.