കൊട്ടാരക്കര: ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ തപാൽ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.എസ്.ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സി.മുകേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.രാമകൃഷ്ണ പിള്ള, ആർ.രവീന്ദ്രൻ നായർ, എസ്.ആർ.രമേശ്, പെരുംകുളം സുരേഷ്, പി.കെ.ജോൺസൺ, സോമശേഖരൻനായർ, പ്രശാന്ത്, നീലേശ്വരം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.