photo
ഡോ.എ.ആർ.സ്മിത്ത് കുമാർ

കൊല്ലം: നെല്ലിക്കുന്നം ഗ്രാമത്തിന്റെ കാർഷിക നന്മയുടെ പച്ചപ്പരവതാനിക്കിടയിലാണ് അരീക്കൽ ആയുർവേദ ആശുപത്രിയുടെ തലയെടുപ്പ്. മനുഷ്യ ശരീരത്തിന്റെ രോഗാവസ്ഥകളെ ആയുർവേദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പൂർണമായും ഭേദമാക്കുന്ന ഡോ. എ.ആർ. സ്മിത്ത് കുമാറിന്റെ ചികിത്സാരീതികൾക്ക് വലിയ പ്രചാരം ലഭിച്ചുകഴിഞ്ഞു.

ഗുരുകുല സമ്പ്രദായത്തിൽ നിന്നും സർവകലാശാലകളിൽ നിന്നും നേടിയെടുത്ത ആയുർവേദ ജ്ഞാനം വേണ്ടുംവിധം പ്രയോജനപ്പെടുത്തിയുള്ള ചികിത്സാ സമ്പ്രദായത്തിലൂടെ ഡോ. സ്മിത്ത് കുമാർ അനേകർക്ക് തിരിച്ചുനൽകിയത് പൂർണ ആരോഗ്യമാണ്. ചെറിയ ഫീസ് ഇടാക്കി ഏറ്റവും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിലൂടെയാണ് അരീക്കൽ ആയൂർവേദിക് മർമ്മ ആൻഡ് പഞ്ചകർമ്മ ഹോസ്പിറ്റൽ ഏവർക്കും സ്വീകാര്യമായത്.

ഡോ. ജി. ശ്യാമകൃഷ്ണനാണ് ആയുർവേദത്തിൽ സ്മിത്ത് കുമാറിന്റെ ആദ്യഗുരു. അദ്ദേഹത്തിനൊപ്പവും നാഗർകോവിൽ ഡോ. എൽ. മഹാദേവനൊപ്പവും വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിനൊപ്പവും ആയുർവേദ ചികിത്സയിൽ ഗുരുകുല വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 2011ൽ നെല്ലിക്കുന്നത്ത് അരീക്കൽ ആയൂർവേദ ആശുപത്രിക്ക് തിരിതെളിച്ചത് വെണ്ടാർ ശ്രീവിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപനായിരുന്ന വെണ്ടാർ ബാലകൃഷ്ണപിള്ളയാണ്. 2015ൽ 25 കിടക്കകളുള്ള ഐ.പി ആശുപത്രിയായി ഇവിടം മാറി.

ചെറിയകാലംകൊണ്ട് പ്രവർത്തന മികവിന് വേൾഡ് മെഡിക്കൽ കൗൺസിൽ അവാർഡ്, മെഡിബിസ് എക്സലന്റ് അവാർഡ്, പ്രേംനസീർ സുഹൃത് സമിതിയുടെ ആയുർവേദ തേജസ് പുരസ്കാരം, മൈത്രി കൾച്ചറൽ അസോസിയേഷന്റെ കർമ്മശ്രേഷ്ഠ പുരസ്കാരം, ബിസ്ഗേറ്റിന്റെ വെൽനസ് എക്സലന്റ്സ് അവാർഡ് എന്നിവ ലഭിച്ചു. 2019ൽ ഐ.എസ്.ഒ അംഗീകാരവും ലഭിച്ചു. വെരിക്കോസ് വെയിൻ ചികിത്സയിലൂടെയാണ് അരീക്കൽ ആശുപത്രി കൂടുതൽ പ്രശസ്തിയിലേക്കുയർന്നത്.

മരുന്നിനൊപ്പം ആഹാരരീതികളെയും ജീവിതരീതികളെയും ഉൾപ്പെടുത്തിയാണ് തന്റെ ചികിത്സയെന്ന് ഡോ. എ.ആർ. സ്മിത്ത് കുമാർ പറയുന്നു. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളുകളുടെ മാനേജർ കൂടിയാണ് അദ്ദേഹം. സ്കൂളിലെ അദ്ധ്യാപികയും ശ്രീവിദ്യാധിരാജ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ മാനേജിംഗ് പാർട്ണറുമായ ഭാര്യ ലക്ഷ്മി കൃഷ്ണയും മകൻ എ.എസ്. സാത്വിക് കൃഷ്ണയും തിരുവനന്തപുരം പോങ്ങുംമൂട് പഥ്യ ആയുർവേദ ഹോസ്പിറ്റൽ എം.ഡി ഡോ. എ.ആർ. സ്മിതയും പ്രോത്സാഹനവുമായി കൂടെയുണ്ട്.

ചികിത്സകൾ

കഴുത്തുവേദന, തോൾ വേദന, നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന, വാതരക്തം, ടെന്നീസ് എൽബോ, പെരുപ്പ്, ആമവാതം, കഫക്കെട്ട്, ചുമ, തുമ്മൽ, ആസ്ത്മ, അലർജി, വായൂക്ഷോഭം, പുളിച്ചുതികട്ടൽ, അൾസർ, അർശസ്, മലബന്ധം, വിട്ടുമാറാത്ത പനി, സോറിയാസിസ്,എക്സിമ, തേമൽ എന്നിവയ്ക്ക് പുറമെ ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ, ബി.പി, തൈറോയ്ഡ് രോഗങ്ങൾ, ടെൻഷൻ എന്നിവയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ തകരാറുകൾ, വെള്ളപോക്ക്, വന്ധ്യത എന്നിവയ്ക്കും മുടികൊഴിച്ചിൽ, താരൻ, മുഖക്കുരു, കണ്ണിന് താഴെയുള്ള കറുപ്പ്, ശരീര പുഷ്ടിക്കുറവ് എന്നീ സൗന്ദര്യസംബന്ധമായ രോഗങ്ങൾക്കും അരീക്കൽ ആയൂർവേദ ഹോസ്പിറ്റലിൽ ഫലപ്രദമായ ചികിത്സയുണ്ട്. വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ രോഗങ്ങൾക്കാണ് സ്പെഷ്യാലിറ്റി.