കരുനാഗപ്പള്ളി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഐക്യ ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ ചിറ്റമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ എ.അനിരുദ്ധൻ, ആർ.രവി, സോളമനൻ, നൗഷാദ് തേവറ, അബ്ദുല്‍ സലാം അൽഹന, വി.ദിവാകരൻ, കടത്തൂർ മർസൂർ, ഷറഫുദ്ദീൻ മുസ്‌ലിയാർ, എം.നിസാർ, കൃഷ്ണപിള്ള, സുരേഷ്ബാബു , ഷാജി മാമ്പള്ളി, പി.രാജു എന്നിവർ സംസാരിച്ചു.