photo
സി.പി.എം കരിമ്പിൻപുഴ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എസ്.സുദേവൻ നിർവഹിക്കുന്നു

പുത്തൂർ: സി.പി.എം കരിമ്പിൻപുഴ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ജില്ലാ സെക്രട്ടറി എസ്.സുദേവൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൊവിഡ് വാക്സിൻ സ്ളോട്ട് രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനോദ്ഘാടനവും നടത്തി. ഏരിയ കമ്മിറ്റി അംഗം ജെ.രാമാനുജൻ, ബ്രാഞ്ച് സെക്രട്ടറി അനന്തകൃഷ്ണൻ, വാസുദേവൻ പിള്ള, മോഹനൻ പിള്ള, നിഥിൻ എന്നിവർ പങ്കെടുത്തു.