ഓടനാവട്ടം: കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നയങ്ങൾക്കെതിരെ വെളിയം പഞ്ചായത്ത് കർഷക ഐക്യസമര സമിതിയുടെ നേതൃത്തിൽ ഓടനാവട്ടം പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം ആർ. പ്രേമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. എൽ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.വിനോദ്, പ്രസിഡൻ്റ് കെ . മധു, ഏരിയാക്കമ്മിറ്റി മെമ്പർ വിജയകുമാരി എന്നിവർ സംസാരിച്ചു