കൊട്ടാരക്കര : വയയ്ക്കൽ പോസ്റ്റോഫീസ് കെട്ടിടത്തിന് ഭീഷണിയായി
നിൽക്കുന്ന വൻമരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വയയ്ക്കൽ, മേൽക്കുളങ്ങര, പൊലിക്കോട്, കന്പംകോട്, വഞ്ചിപ്പെട്ടി പ്രദേശങ്ങളിലുള്ള നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി നിത്യേന വയയ്ക്കൽ പോസ്റ്റോഫീസിൽ എത്തിച്ചേരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഈ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് വീണ് അപകടം ഉണ്ടായി. .ഏതു നിലമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ഇപ്പോൾ. പോസ്റ്റോഫീസ് ജീവനക്കാരും ഭീതിയിലാണ്.