അഞ്ചൽ: കേരള മഹിളാസംഘം ആയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ചെയ്തു. അകമണിൽ വച്ച് മന്ത്രി ജെ.ചിഞ്ചുറാണി വിതരണോദ്ഘാടനം നിർവഹിച്ചു. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള മഹിളാസംഘം അഞ്ചൽ മണ്ഡലം പ്രസിഡൻ്റ് ജ്യോതി വിശ്വനാഥ് , മഹിളാസംഘം മണ്ഡലം സെക്രട്ടറി ഗിരിജാ മുരളി, കെ.സി. ജോസ്, ജി. എസ്. അജയകുമാർ, പത്മലജ, സരസ്വതി തുടങ്ങിയവർ സംസാരിച്ചു.