കൊല്ലം: ജില്ലാ പഞ്ചായത്ത് ലഭ്യമാക്കിയ കൊവിഡ് പ്രതിരോധ ആയുർവേദ ഔഷധങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേൻ പിള്ള നിർവഹിച്ചു. വെളിയം ആയുർവേദ ഹോസ്പിറ്റലിൽ നടന്ന യോഗത്തിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് എം.എസ്. ശിവ പ്രസാദ്, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ബിനോജ്, വൈസ് പ്രസിഡന്റ് രമണി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ
എം.ബി . പ്രകാശ്, സോമശേഖരൻ,ജാൻസി ഷിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സജിനി ഭദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യ സജിത്ത്,മെഡിക്കൽ ഓഫീസർ മൃദുലഎന്നിവർ പങ്കെടുത്തു.