കൊട്ടാരക്കര: ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവർ വിലാസം ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിയിലായ 10 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യക്കിറ്റുകളും ഒരു കുട്ടിക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായവും നൽകി. ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി അംഗങ്ങളും ഭക്ഷ്യക്കിറ്റുകൾ സംഭാവന ചെയ്ത തട്ടാർകുളത്ത് പരേതയായ രത്നമ്മയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.