കൊട്ടാരക്കര: തൃക്കണ്ണമംഗൽ വിജയ് നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബുക്ക് ചലഞ്ചിലൂടെ 1000 നോട്ടുബുക്കുകൾ വിതരണം ചെയ്തു .നഗരസഭ ചെയർമാൻ എ.ഷാജു ബുക്ക് വിതരണം ഉദ്ഘാടനം ചെയ്തു. വാ‌ർഡ് കൗൺസിലർ ലീന ഉമ്മൻ

അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിചേരൂർ, ജോസ് മാത്യു ,​ സാം തെങ്ങുംവിള, ലിജു ജോൺ വടക്കടത്ത് , പി.ബി.ജയിംസ്, ജോജു, അനിൽ, ഓംകാർ എന്നിവർ പങ്കെടുത്തു. കൗൺസിലർ ലീന ഉമ്മൻ 25 കുടകൾ നൽകി.ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് നോട്ടുബുക്കുകൾ,

പെൻസിൽ, പേന, ഇൻസ്ട്രുമെൻ്റ് ബോക്സ് എന്നിവ നൽകി.