yc
കൊവിഡ് വാക്സിൻ വിതരണത്തിലെ ന്യൂനത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി .എസ് . വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കൊവിഡ് വാക്സിൻ വിതരണത്തിലെ ന്യൂനത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി .എസ് .വിനോദ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ സ്പോട്ട് രജിസ്ട്രേഷൻ പുന:സ്ഥാപിക്കുക, കൊവിഡ് രോഗികളുടെ കിടത്തി ചികിത്സക്കായി ചികിത്സാ കേന്ദ്രം ആരംഭിക്കുക, ഓച്ചിറയുടെ പടിഞ്ഞാറൻ മേഖലയിൽ കൊവിഡ് ടെസ്റ്റ് സൗകര്യം ഒരുക്കുക, കൊവിഡ് വാക്സിനേഷനും കൊവിഡ് ടെസ്റ്റും ഒരേ സ്ഥലത്ത് നടത്തുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.വി. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു. തേജസ് പ്രകാശ്, കല്ലൂർ വിഷ്ണു, എച്ച്. എസ്‌. ജയ്ഹരി, മുബാറക്ക്, ഹരികൃഷ്ണൻ ഐക്കര, രാകേഷ്. ആർ. കൃഷ്ണ, അജ്മൽ, അനുരാഗ്, രഞ്ജിത്ത്, വിനീത തുടങ്ങിയവർ നേതൃത്വം നൽകി.