ഓച്ചിറ: മഹാത്മ ക്ലബിന്റെയും ഓച്ചിറ ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ഞക്കനാൽ ആലക്കോട്ട് സ്കൂളിൽ ആരംഭിച്ച കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ഓച്ചിറ എസ്.എച്ച്.ഒ ആർ. പ്രകാശ് നിർവഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ.സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി. ഇന്ദുലേഖ രാജേഷ്. ക്ലബ് പ്രസിഡന്റ് ശിബിൻ രാജ്, സെക്രട്ടറി രമേഷ് രാജു, കെ.എം.കെ സത്താർ, കെ.സി രാജു, ജയഗണേഷ്, രാജി, അമൽ നാഥ് തുടങ്ങിയവർ സംസാരിച്ചു.