ഏരൂർ: കരുകോൺ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മൊബൈൽ ഫോൺ ലൈബ്രറിയും മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവയുടെ വിതരണവും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അലയമൺ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മുരളി അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക കെ.സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. ഓൺലൈൻ പഠനസൗകര്യം സാദ്ധ്യമല്ലാത്ത 40 ഓളം വിദ്യാർത്ഥികൾക്കാണ് സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 16 വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്തു.ചടങ്ങിൽ പഞ്ചായത്ത് അംഗം എം.ജയശ്രീ ,​ പി.ടി.എ പ്രസിഡന്റ് ഗീതാ അനിൽ, പ്രീത (പ്രിൻസിപ്പൽ ഇൻ ചാർജ്), പൂർവ വിദ്യാർത്ഥി പ്രതിനിധി എം.ഷെരീഫ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.കെ.നിഷാദ് സ്വാഗതവും ടി.ജയകുമാർ നന്ദിയും പറഞ്ഞു.