കൊല്ലം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ അഖിലേന്ത്യാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 0.1 ശതമാനം പേരിൽ കാരംകോട് വിമല സെൻട്രൽ സ്കൂളിലെ 11 വിദ്യാർത്ഥികളും. സി.ബി.എസ്.ഇയുടെ മെരിറ്റ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ ഡയറക്ടർ ഫാ. സാമുവേൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ എന്നിവർ അനുമോദിച്ചു.